
കൊച്ചി: കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ കീഴിലുള്ള കൊട്ടക് മ്യൂച്വല്‍ ഫണ്ടിന്റെ കൊട്ടക് സര്‍വീസസ് ഫണ്ട് എന്‍എഫ്ഒ ആരംഭിച്ചു. അപക്ഷേിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 18. ചുരുങ്ങിയത് ആയിരം രൂപയും അതിനു മുകളില്‍ ഇഷ്ടമുള്ള തുകയും നിക്ഷേപിക്കാം. ഇന്ത്യയുടെ ജിവിഎയുടെ (ഗ്രോസ്സ് വാല്യു ആഡഡ്) 55%വും തൊഴിലവസരങ്ങളുടെ 31.5% പങ്കുള്ള സേവന വ്യവസായ മേഖലയിലാണ് ഫണ്ട് നിക്ഷേപിക്കുകയെന്ന് കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്മെന്റ് കമ്പനി എംഡി നിലേഷ് ഷാ പറഞ്ഞു. ഉപഭോക്തൃ സേവന മേഖലകള്‍, ടെലികോം, ആരോഗ്യരക്ഷ, ലോജിസ്റ്റിക്സ്, ഫിനാന്‍ഷ്യല്‍ സേവനങ്ങള്‍, ഐടി, പവര്‍, എണ്ണ-പ്രകൃതിവാതകം തുടങ്ങിയ മേഖലകള്‍ വന്‍വളര്‍ച്ച കാണിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ രംഗത്തെ സേവനദാതാക്കള്‍ക്കും വന്‍കുതിപ്പാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kotakmf.com
1998ല്‍ പ്രവര്‍ത്തനമാരംഭിച്ച കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്മെന്റ് കമ്പനിക്ക് 2025 ഡിസബര്‍ 31ലെ കണക്കുകള്‍ പ്രകാരം 79.43 ലക്ഷം യുണീക് പോര്‍ട്ഫോളിയോസ് ഉണ്ട്. രാജ്യത്തെ 108 പട്ടണങ്ങല്ലായി 120 ശാഖകളുണ്ട്.
Photo Courtesy - Google








